ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് താത്കാലിക നിയമനം – PRD Live

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫിസറുടെ അധികാരപരിധിയിൽപ്പെട്ട സ്ഥാപനങ്ങളിൽ നിലവിൽ ഒഴിവുള്ള ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് തസ്തികയിലേക്കു ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.

എ.എൻ.എം. കോഴ്‌സ് പാസായ, കേരള നഴ്‌സിങ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുള്ള താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, എസ്.എസ്.എൽസി, പ്ലസ്ടു, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂൺ 14നു മുൻപ് dmohealthsection@gmail.com എന്ന ഇ-മെയിലിൽ അപേക്ഷിക്കണം. അഭിമുഖം നടത്തുന്ന തീയതി അപേക്ഷകരെ ഫോൺ മുഖാന്തിരം അറിയിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.

Source link

Leave a Reply

Your email address will not be published. Required fields are marked *